Ultimate magazine theme for WordPress.

ക്രിസ്ത്യൻ ഗെയിമിംഗ് ആപ്പിന് സോഷ്യൽ മീഡിയയിൽ നിരോധനം; വിവേചനമെന്ന് ഉടമ

വാഷിംഗ്ടൺ : ക്രൈസ്തവ മൂല്യങ്ങൾ പ്രചരിപ്പിക്കുന്ന ട്രൂ പ്ലെ എന്ന ഗെയിമിംഗ് ആപ്പിന്റെ പരസ്യങ്ങൾ ടിക് ടോക്കും ഗൂഗിളും തടയുന്നതിനെതിരെ നിയമപോരാട്ടം. മതപരമായ ഉള്ളടക്കത്തിന്റെ പേരിൽ തങ്ങളെ ലക്ഷ്യം വെക്കുകയാണെന്ന് ആപ്പ് സ്ഥാപകൻ ബ്രന്റ് ഡസിംഗ് ആരോപിച്ചു.

വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ സെന്റർ ഫോർ ലോ ആൻഡ് ജസ്റ്റിസ് കോൺഗ്രസിന് കത്തയച്ചു. ടിക് ടോക് പൂർണ്ണമായും പരസ്യങ്ങൾ നിരോധിച്ചപ്പോൾ ഗൂഗിൾ സാങ്കേതിക കാരണങ്ങളാണ് നിരത്തുന്നത്. എന്നാൽ ഇതൊരു ആസൂത്രിത വിവേചനമാണെന്നും ഡിജിറ്റൽ വിപണിയിലെ കുത്തകകൾ ചെറിയ സംരംഭങ്ങളെ അടിച്ചമർത്തുകയാണെന്നും പരാതിയിൽ പറയുന്നു.

Sharjah city AG

Comments are closed.