യുഎസ് : 2026 ജനുവരിയിലെ ആദ്യ വാരത്തിൽ മാത്രം ‘യൂ വേർഷൻ’ ബൈബിൾ ആപ്പിൽ ലോകമെമ്പാടുമുള്ള ആളുകൾ 500 ദശലക്ഷം മിനിറ്റുകൾ വായനയ്ക്കായി ചിലവഴിച്ചു. ഡിജിറ്റൽ യുഗത്തിലും ദൈവവചനത്തോടുള്ള താൽപ്പര്യം വർദ്ധിച്ചുവരുന്നതിന്റെ വലിയ തെളിവായി ഈ റെക്കോർഡ് റെക്കോർഡ് മാറി. യുവാക്കളും പ്രായമായവരും ഒരുപോലെ മൊബൈൽ ആപ്പുകളെ വചനപഠനത്തിനായി ഉപയോഗിക്കുന്ന പുതിയ പ്രവണതയാണിത് സൂചിപ്പിക്കുന്നത്.
സാങ്കേതികവിദ്യയുടെ വളർച്ച സുവിശേഷ വായനയെ കൂടുതൽ ജനകീയമാക്കിയിട്ടുണ്ട്. ലോകത്തിന്റെ ഏത് കോണിലിരുന്നും ഏത് ഭാഷയിലും ബൈബിൾ വായിക്കാനും പഠിക്കാനുമുള്ള സൗകര്യം ഈ വർദ്ധനവിന് പ്രധാന കാരണമായി. ഓരോ വർഷവും ബൈബിൾ വായനക്കാരുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടാകുന്നതെന്ന് ആപ്പ് നിർമ്മാതാക്കൾ സാക്ഷ്യപ്പെടുത്തുന്നു.
വിവിധ ഭാഷകളിലുള്ള വിവർത്തനങ്ങളും ഓഡിയോ പതിപ്പുകളും ലഭ്യമായതോടെ വചനം കേൾക്കുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. 2026-ന്റെ തുടക്കത്തിൽ തന്നെ ഉണ്ടായ ഈ വലിയ മുന്നേറ്റം ലോകമെമ്പാടുമുള്ള വിശ്വാസികളിൽ വലിയ ആവേശം സൃഷ്ടിച്ചു. വരും മാസങ്ങളിൽ കൂടുതൽ ഡിജിറ്റൽ ഫീച്ചറുകൾ ഉൾപ്പെടുത്തി സുവിശേഷം എല്ലാവരിലേക്കും എത്തിക്കാനാണ് സഭയുടെയും ബൈബിൾ സൊസൈറ്റികളുടെയും ലക്ഷ്യം

Comments are closed.