ഒഹായോ: ആഗോള സുവിശേഷ ദൗത്യത്തിൽ പങ്കാളികളായി ജെഫേഴ്സൺ കൗണ്ടി ക്രിസ്ത്യൻ സ്കൂളിലെ വിദ്യാർത്ഥികൾ. ബിയറിംഗ് പ്രെഷ്യസ് സീഡ് മന്ത്രാലയവുമായി സഹകരിച്ച് വിദ്യാർത്ഥികൾ നിർമ്മിച്ച 12,000 ബൈബിൾ ബുക്ക്ലെറ്റുകൾ ജർമ്മനിയിലേക്ക് അയക്കും. വിദ്യാർത്ഥികൾ നേരിട്ട് പേജുകൾ അടുക്കി ബൈൻഡ് ചെയ്ത് തയ്യാറാക്കിയ ഈ പുസ്തകങ്ങൾ ജർമ്മനിയിലെ മിഷനറിമാർ വഴി വിതരണം ചെയ്യും.
വായനക്കാർക്ക് ദൈവവചനം എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദൗത്യം നടത്തിയത്. തങ്ങളുടെ അധ്വാനം ലോകത്തിന്റെ മറ്റൊരു അറ്റത്തുള്ളവർക്ക് പ്രകാശമാകുമെന്നതിൽ വലിയ അഭിമാനമുണ്ടെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു. ജനുവരി 16-നാണ് സ്കൂളിലെ വിദ്യാർത്ഥികൾ ഈ പ്രവർത്തനത്തിൽ പങ്കെടുത്തത്. കേവലം ഒരു സ്കൂൾ പ്രോജക്റ്റ് എന്നതിനപ്പുറം, ലോകത്തിന്റെ മറ്റൊരു ഭാഗത്തുള്ളവർക്ക് പ്രത്യാശയുടെ സന്ദേശം എത്തിക്കുന്നു എന്ന തിരിച്ചറിവ് കുട്ടികളിൽ വലിയ ആവേശം ഉണ്ടാക്കിയെന്ന് സ്കൂൾ അഡ്മിനിസ്ട്രേറ്റർ സ്കോട്ട് ആബർക്രോംബി പറഞ്ഞു.

Comments are closed.