ടൊറന്റോ: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്ത്യൻ വിശ്വാസം സ്വീകരിച്ച ഇറാൻ സ്വദേശിനിയുടെ വീഡിയോ സാക്ഷ്യം ആഗോളതലത്തിൽ ശ്രദ്ധ നേടുന്നു. കാനഡയിലെ 21 വർഷത്തെ ജീവിതത്തിന് ശേഷം അപ്രതീക്ഷിതമായാണ് താൻ യേശുവിനെ കണ്ടെത്തിയതെന്ന് പേര് വെളിപ്പെടുത്താത്ത ഈ യുവതി പറയുന്നു.
തന്റെ ജീവിതത്തിലെ ദുശീലങ്ങൾ മാറിയതും കുടുംബാംഗങ്ങൾ ക്രിസ്തുവിലേക്ക് കടന്നുവന്നതും ദൈവത്തിന്റെ വലിയ പദ്ധതിയാണെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. ദൈവത്തെ അറിയണമെങ്കിൽ യേശുവിലൂടെ മാത്രമേ സാധിക്കൂ എന്ന ഉറച്ച വിശ്വാസമാണ് അവർ പങ്കുവെക്കുന്നത്. സത്യം അന്വേഷിക്കുന്നവർക്ക് ഈ വീഡിയോ ഒരു വലിയ പ്രചോദനമാകുമെന്നും അവർ കൂട്ടിച്ചേർത്തു.

Comments are closed.