Ultimate magazine theme for WordPress.

“പാസ്റ്റർമാർ രാഷ്ട്രീയവും രാഷ്ട്രീയക്കാർ ആത്മീയവും പ്രസംഗിക്കുന്നു”: പാ. പി. സി. ചെറിയാൻ

തിരുവല്ല : കാലം മുന്നോട്ട് പോയപ്പോൾ ദൈവസഭയുടെ ദർശനങ്ങൾ ഒക്കെ വിട്ട് മാറിയിട്ട് ഇപ്പോൾ പാസ്റ്റർമാർ രാഷ്ട്രീയം പ്രസംഗിക്കുകയും രാഷ്ട്രീയക്കാർ ആത്മീയം പ്രസംഗിക്കുകയും ചെയ്യുവാൻ തുടങ്ങുന്ന വല്ലാത്ത ഒരു കാലഘട്ടത്തിൽ കൂടി ദൈവസഭ കടന്ന് പോകുമ്പോൾ നമ്മുടെ ആത്മ മണവാളനായ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തു അവിടുത്തെ മടങ്ങി വരവിൽ ഒരു മന്ത്രിയെയോ എം എൽ എ യോ എം പി യെയോ ചേർക്കുവാനല്ല വരുന്നത് പിന്നെയോ കറ, ചുളുക്കം, വാട്ടം, മാലിന്യം എന്നിവ ഇല്ലാത്തത്തും വിശുദ്ധിയും വേർപാടുമുള്ള അവിടുത്തെ ഉത്തമമായ നിർമ്മല കന്യകയായ സഭയായ കാന്തയായ മണവാട്ടിയെ ചേർക്കുവാൻ വേഗത്തിൽ മടങ്ങി വരുമ്പോൾ നാം ആരും കൈവിടപ്പെട്ട് പോകാതിരിപ്പാൻ ദൈവസഭയുടെ ദർശനത്തിൽ നിന്നും സഭ ഒരിക്കലും പുറകോട്ട് പോകരുത് എന്ന് പാസ്റ്റർ പി സി ചെറിയാൻ. തിരുവല്ലയിൽ നടക്കുന്ന 103 -മത് ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ജനറൽ കൺവെൻഷന്റെ രണ്ടാം ദിനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

 

Sharjah city AG

Comments are closed.