Ultimate magazine theme for WordPress.

സഭകളുടെ ഐക്യം കാലഘട്ടത്തിൻ്റെ ആവശ്യം: ജോഷ്വാ മാർ ഇഗ്നാത്തിയോസ്

തിരുവല്ല: സഭകളുടെ ഐക്യം കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും സമകാലീക സംഭവ വികാസങ്ങൾ അതിൻ്റെ ആവശ്യകത സക്തമാക്കുന്നു എന്നും ഡോ. ജ്യോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെയും കേരള കാതലിക് ബിഷപ്പ്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിലുള്ള അഷ്ടദിന ഐക്യ പ്രാർഥനാ വാരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്ത തിരുവല്ല അണ്ണവട്ടം എബനേസർ മാർത്തോമ്മാ പള്ളിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ.സി.സി ഉപാധ്യക്ഷൻ ഷിബി പീറ്റർ അധ്യക്ഷത വഹിച്ചു.

ഡോ.ഗീവർഗീസ് മാർ കൂറിലോസ് മുഖ്യപ്രഭാഷണം നടത്തി. കെ.സി.സി. ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, സോൺ പ്രസിഡന്റ് റവ. ബിനു വർഗീസ്, റവ. ബെന്നി വി. ഏബ്രഹാം, റവ. പ്രസാദ് വി. കുഴിയത്ത്, ജോജി പി. തോമസ്, വർഗീസ് ടി. മങ്ങാട്, രാജൻ ജേക്കബ്, ആനി ചെറിയാൻ തോമസ് പി. മത്തായി, ഷൈനി ജോൺ, മറിയാമ്മ വർഗീസ്, ബാബു ജോർജ് എന്നിവർ പ്രസംഗിച്ചു. അണ്ണവട്ടം എബനേസർ മാർത്തോമ്മാ ഇടവക ഗായക സംഘം ഗാനശുശ്രൂഷ നടത്തി.

Sharjah city AG

Comments are closed.