Ultimate magazine theme for WordPress.

ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ച പെർസീസിൻ്റെ ( 29 ) സംസ്കാരം ജനു.17 നാളെ

ബെംഗളൂരു: ബാംഗ്ലൂരിൽ സഹോദരനുമൊത്ത് നന്ദി ഹിൽസിലേക്ക് സ്ക്കൂട്ടറിൽ യാത്ര ചെയ്യവേ സ്പീഡ് ബ്രേക്കറിൽ തട്ടി മറിഞ്ഞുണ്ടായ അപകടത്തിൽ തിരുവല്ല മഞ്ഞാടി എബനേസർ വീട്ടിൽ പാസ്റ്റർ ഹാബേൽ ജോസഫിൻ്റെ (യു.എസ്) മകൾ പെർസീസ് ഹാബേൽ ജോസഫ് (28) മരണമടഞ്ഞു. ജനു.15 ന് രാവിലെയായിരുന്നു സംഭവം.
ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. സഹോദരൻ പരുക്കുകളോടെ രക്ഷപ്പെട്ടു.
സംസ്കാരം ജനുവരി 17 ശനി രാവിലെ 9 ന് ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഹെഗ്ഡെനഗർ സെമിത്തെരിയിൽ.
ഹൊറമാവ് അഗര ഐപിസി ബഥേൽ വർഷിപ്പ് സഭാംഗമാണ്.

മാതാവ്: പരേതയായ ജെസ്സി ഹാബേൽ ജോസഫ്. സഹോദരങ്ങൾ: പ്രത്യാശ്, തേജസ്.

Sharjah city AG

Comments are closed.