Ultimate magazine theme for WordPress.

“സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും വീണ്ടെടുപ്പിനുമായി മനുഷ്യ അവതാരം ചെയ്ത ദൈവ പുത്രനാണ് ക്രിസ്തു”: റവ. ജോമോൻ ജോസഫ്

നാട്ടകം : സാമൂഹ്യ ഉദ്ധാരണത്തിനും മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും വീണ്ടെടുപ്പിനുമായി മനുഷ്യ അവതാരം ചെയ്ത ദൈവ പുത്രനാണ് യേശുക്രിസ്തു. സ്നേഹത്തിന്റെയും കരുണയുടെയും ദൗത്യമായാണ് യേശുക്രിസ്തു ലോകത്തിൽ അവതരിച്ചത് ദൈവ സ്നേഹത്തിന്റെ പ്രതീകമായി ജീവകാരുണ്യ പ്രവർത്തനങ്ങളും നിത്യജീവ പ്രാപ്തിക്ക് ദൈവിക ഉപദേശങ്ങളും താൻ ലോകത്തെ അറിയിച്ചു, ലോകത്തിന്, സമാധാനവും ശാന്തിയും ലഭിക്കുവാൻ നാം ക്രിസ്തുയേശുവിൽ പൂർണ്ണരാവണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് ജോമോൻ ജോസഫ് പ്രസ്താവിച്ചു.

 

103-ാം മത് ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ജനറൽ കൺവെൻഷൻ നാട്ടകം പ്രത്യാശ നഗറിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയിരുന്നു അദ്ദേഹം. ബൈബിൾ സ്കൂൾ ഡയറക്ടർ പാസ്റ്റർ സി ബേബിച്ചൻ അധ്യക്ഷത വഹിച്ചു.

 

പാലക്കാട് സെന്റർ പാസ്റ്റർ എം ടി മനോജ് സങ്കീർത്തനം വായിച്ച് പ്രാരംഭ പ്രാർത്ഥന നടത്തി, ഇവാഞ്ചലിസം ഡയറക്ടർ പാസ്റ്റർ എം ജെ സണ്ണി സ്വാഗതം ആശംസിച്ചു, റാന്നി സൗത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ.ജെ ജോസഫ് പ്രാരംഭ ലീഡിങ് നടത്തി പാസ്റ്റർ എബി എബ്രഹാം പ്രസംഗിച്ചു.

Sharjah city AG

Comments are closed.