Ultimate magazine theme for WordPress.

മതപരിവർത്തന നിരോധന നിയമങ്ങൾ ഭരണഘടനാ വിരുദ്ധം: സീറോ മലബാർ സഭ

കൊച്ചി: ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നിലവിലുള്ള മതപരിവർത്തന നിരോധന നിയമങ്ങളും അവയുടെ വകുപ്പുകൾ ദുരുപയോഗം ചെയ്യുന്നതും ഭരണഘടനാ വിരുദ്ധമാണെന്ന് സീറോ മലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ വിലയിരുത്തി. മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന രീതിയിലുള്ള നിയമനിർമ്മാണങ്ങൾക്കെതിരെ സഭ ശക്തമായ ആശങ്ക രേഖപ്പെടുത്തി.

ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലാപരിധിയിൽ ഏതാനും ക്രൈസ്തവ വിശ്വാസികൾക്കെതിരെ നിർബന്ധിത മതപരിവർത്തന കുറ്റം ചുമത്തി കേസെടുത്ത പോലീസ് നടപടിക്ക് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങിയ സംഭവം കമ്മീഷൻ ചൂണ്ടിക്കാട്ടി. ബൈബിൾ കൈവശം വെച്ചതിൻ്റെയോ വിതരണം ചെയ്തതിൻ്റെയോ പേരിൽ കേസ് എടുത്തതിനെ ചോദ്യം ചെയ്ത കോടതി ബൈബിൾ കൈയിൽ സൂക്ഷിച്ചതോ വിതരണം ചെയ്തതോ പ്രാർത്ഥനാ യോഗത്തിൽ പങ്കുചേർന്നതോ നിർബന്ധിത മതപരിവർത്തനത്തിൻ്റെ തെളിവായി കണക്കാക്കാനാവില്ല എന്ന് നിരീക്ഷിച്ചു.

Sharjah city AG

Comments are closed.