Ultimate magazine theme for WordPress.

വിനോദസഞ്ചാരികൾക്ക് ബൈബിൾ കൊണ്ടുപോകാനാവില്ല; നിക്കരാഗ്വയുടെ പുതിയ നിയമം

മനാഗ്വ: നിക്കരാഗ്വയിലേക്ക് പ്രവേശിക്കുന്ന വിനോദസഞ്ചാരികൾക്ക് ബൈബിൾ ഉൾപ്പെടെയുള്ള പുസ്തകങ്ങൾ കൊണ്ടുപോകുന്നതിന് വിലക്ക് ഏർപ്പെടുത്തി. രാജ്യത്തെ മതസ്വാതന്ത്ര്യത്തിലും പൗരാവകാശങ്ങളിലുമുള്ള സർക്കാരിൻ്റെ പിടിമുറുക്കലിൻ്റെ ഭാഗമായാണ് ഈ പുതിയ നിയന്ത്രണം.

ബൈബിളുകൾക്ക് പുറമേ പത്രങ്ങൾ, മാസികകൾ, എല്ലാത്തരം പുസ്തകങ്ങൾ, ഡ്രോണുകൾ, ക്യാമറകൾ തുടങ്ങിയ അച്ചടിച്ച വസ്തുക്കളും ഇലക്ട്രോണിക് ഉപകരണങ്ങളും അതിർത്തിയിൽ നിരോധിച്ചിട്ടുള്ള സാധനങ്ങളുടെ പട്ടികയിലുണ്ട്. കോസ്റ്റാറിക്കയിലെ ടിക്ക ബസ് ടെർമിനലുകളിൽ ഈ നിരോധിത സാധനങ്ങളുടെ പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ട്. എൽ സാൽവഡോർ, ഹോണ്ടുറാസ് എന്നിവിടങ്ങളിലെ പ്രാദേശിക യാത്രാ കമ്പനികളുടെ പ്രതിനിധികൾ ഈ നിയന്ത്രണങ്ങൾ സ്ഥിരീകരിച്ചു. കഴിഞ്ഞ ആറു മാസത്തിലധികമായി ഈ നിയമം നിലവിലുണ്ട് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Sharjah city AG

Comments are closed.