Ultimate magazine theme for WordPress.

നാലായിരം പ്ലാസ്റ്റിക് കുപ്പികളിൽ നിന്നും ഉയർത്തിയ ക്രിസ്‌മസ് ട്രീ

കാക്കനാട്: നാലായിരം പ്ലാസ്റ്റിക് കുപ്പികളിൽ നിന്നും ഉയർത്തിയത് ഫെലിസ് നവിഡാഡ് ക്രിസ്‌മസ് ട്രീ. കാക്കനാട്ട് ഇടച്ചിറയിലെ മാർത്തോമ പബ്ലിക് സ്കൂളിലാണ് സംഭവം. പരിസ്ഥിതി-ബോധവൽക്കരണ സന്ദേശത്തോടെ 4000 ഉപയോ​ഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് ക്രിസ്‌മസ് ട്രീ ഒരുക്കി. ഈ ട്രീ “ഫെലിസ് നവിഡാഡ്” എന്ന ആഘോഷത്തിന്റെ ഭാഗമായാണ് നിർമ്മിച്ചിരിക്കുന്നത്.

ട്രീയുടെ മുഖ്യ സന്ദേശം പ്ലാസ്റ്റിക് കുപ്പികൾ വയലയിൽ വലിച്ചെറിക്കാതെ പുനരുപയോഗം ചെയ്യുക അല്ലെങ്കിൽ റീസൈക്കിൾ ചെയ്‌താൽ പരിസ്ഥിതിക്ക് കൂടുതൽ ഗുണം ചെയ്യുമെന്ന് പൊതുജനങ്ങളിലേക്കെത്തിക്കുകയാണ്. സന്ദർശകർ ട്രീ കാണാനും, ചിത്രങ്ങൾ എടുക്കാനുമെത്തുന്നുണ്ട്.

ഡിസംബർ 17 നു വൈകിട്ട് 5.30 ന് സ്കൂളിന്റെ ഓപ്പൺ ഏയർ ഓഡിറ്റോറിയത്തിൽ “ഫെലിസ് നവിഡാഡ്” ക്രിസ്‌മസ് ആഘോഷം നടത്തപ്പെടും. ചടങ്ങിന് മലങ്കര ഓർത്തഡോക്സ് സഭ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കൂബ് മാർ ഐറേനിയസ് മെത്രാപ്പോലീത്ത മുഖ്യാതിഥി ആയിരിക്കും.

Sharjah city AG

Comments are closed.