Ultimate magazine theme for WordPress.

യുനെസ്‌കോ അംഗീകാരം: മെക്സിക്കോ സിറ്റിയിലെ കുരിശിന്റെ വഴി ഇനി ലോക പൈതൃകം

ന്യൂഡൽഹി: മെക്സിക്കോ നഗരത്തിലെ ഇസ്തപാലപ ജില്ലയിൽ വിശുദ്ധവാരത്തിൽ അരങ്ങേറുന്ന യേശുവിന്റെ കുരിശിന്റെ വഴി രംഗങ്ങളെ യുനെസ്‌കോ ലോകപൈതൃക സ്ഥലമായി പ്രഖ്യാപിച്ചു. അമൂർത്ത സാംസ്കാരിക പൈതൃകങ്ങളുടെ പട്ടികയിലാണ് ഈ ചരിത്രപരമായ ആചാരം ഉൾപ്പെടുത്തിയത്.

ഡിസംബർ 8 മുതൽ 13 വരെ ന്യൂഡൽഹിയിൽ നടന്ന ഇന്റർഗവൺമെന്റൽ കമ്മിറ്റി ഫോർ ദ സേഫ്ഗാർഡിംഗ് ഓഫ് ഇൻടാംജിബിൾ കൾച്ചറൽ ഹെറിറ്റേജിന്റെ ഇരുപതാം സെഷനിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഇസ്തപാലപ്പയിലെ ഈ കുരിശിന്റെ വഴി രംഗങ്ങൾ വർഷാവർഷം ആയിരക്കണക്കിന് ആളുകളെ അവരുടെ ഓർമ്മ, സ്വത്വം, പങ്കാളിത്തം എന്നിവയിലൂടെ ഒരുമിച്ച് കൊണ്ടുവരുന്ന സവിശേഷമായ ആചാരമാണ്. 1843 മുതൽ തുടർച്ചയായി മെക്സിക്കോയിൽ നടന്നുവരുന്ന ഒരു സുപ്രധാന സമൂഹിക-മതപരമായ ആവിഷ്കാരമാണ് ഇസ്തപാലപ്പയിലെ ഈ കുരിശിന്റെ വഴി.

Sharjah city AG

Comments are closed.