Ultimate magazine theme for WordPress.

ഹെവൻലി ആർമീസ് വാർഷിക സമ്മേളനം സമാപിച്ചു

ബെംഗളുരു: ഹെവൻലി ആർമീസിന്റെ ഇരുപത്തിരണ്ടാമത് വാർഷിക സമ്മേളനവും സുവിശേഷയോഗവും ഗുഡ്ന്യൂസ് ഫെസ്റ്റിവൽ എന്ന പേരിൽ ബെന്നാർഘട്ട റോഡ് കല്ലേന അഗ്രഹാര അൽവെർണ ഭവനിൽ സമാപിച്ചു.

രാവിലെ നടന്ന ക്രിസ്ത്യൻ മിഷണറി സമ്മേളനം നാഷണൽ പ്രയർ മൂവ്മെൻ്റ് കേരള കോർഡിനേറ്റർ ഷാജി കുര്യൻ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ പ്രിൻസ് തോമസ് റാന്നി മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ക്രിസ്ത്യൻ മിഷണറിമാർ സമ്മേളനത്തിൽ പങ്കെടുത്തു.

വൈകിട്ട് നടന്ന സുവിശേഷയോഗം ഫെയ്ത്ത് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ റവ.സാമുവേൽ ഡേവിഡ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ പ്രിൻസ് തോമസ് റാന്നി പ്രസംഗിച്ചു. ബെംഗളൂരുവിലെ
വിവിധ പെന്തെക്കൊസ്ത് സഭാ നേതാക്കളായ പാസ്റ്റർ എം.ഐ. ഈപ്പൻ, പാസ്റ്റർ കെ.വി. ജോസ് , പാസ്റ്റർ സി.ജി.ബാബൂസ് എന്നിവരും സംസാരിച്ചു. ഹെവൻലി ആർമീസ് പ്രസിഡന്റ് പാസ്റ്റർ സിബി ജേക്കബ്, പാസ്റ്റർമാരായ സന്തോഷ് കുമാർ , എം. ജോർജ് , സണ്ണി സി.എച്ച് എന്നിവർ നേതൃത്വം നൽകി. കർണാടകയിലെ പെന്തെക്കോസ്ത് ശുശൂഷകരുടെ ആത്മീയ കൂട്ടായ്മയാണിത്.

Sharjah city AG

Comments are closed.