ദുബായ്: യുഎഇയിൽ ഔദ്യോഗികമായി ശൈത്യകാലം തുടങ്ങുന്നതിന് മുൻപ് തന്നെ രാജ്യത്ത് തണുപ്പ് കനത്തതായി റിപ്പോർട്ട്. ഈ ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ താപനില ഷാർജയിലെ അൽ ദൈദിലാണ് രേഖപ്പെടുത്തിയത്.
നവംബർ 21 വെള്ളിയാഴ്ച രാവിലെ അൽ ദൈദിൽ 7.8°സെൽഷ്യസ് ആണ് താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിലും യുഎഇയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ തണുപ്പ് അനുഭവപ്പെട്ടിരുന്നു. നവംബർ 20-ന് അൽഐനിലെ റക്നയിലും താപനില 7.8°സെൽഷ്യസായി കുറഞ്ഞിരുന്നു.

Comments are closed.