Ultimate magazine theme for WordPress.

വിവാഹേതര ബന്ധം: പാസ്റ്റർ സാമുവൽ ഡി. റെനിഹാൻ സ്ഥാനമൊഴിഞ്ഞു

കാലിഫോർണിയ: റിഫോംഡ് ബാപ്റ്റിസ്റ്റ് പാസ്റ്ററായ സാമുവൽ ഡി റെനിഹാൻ വിവാഹേതര ബന്ധം സമ്മതിച്ചതിനെ തുടർന്ന് കാലിഫോർണിയയിലെ ലാ മിറാഡയിലുള്ള ട്രിനിറ്റി റിഫോംഡ് ബാപ്റ്റിസ്റ്റ് ചർച്ചിന്റെ നേതൃസ്ഥാനത്തുനിന്ന് രാജിവെച്ചു. ഞാൻ അത്യധികം ദുഷ്ടമായ രീതിയിൽ പാപം ചെയ്തു. കഴിഞ്ഞ ആഴ്ച ഞാൻ വ്യഭിചാരം ചെയ്തതായി കണ്ടെത്തി. എന്റെ പാപം പുറത്തുകൊണ്ടുവന്നത് കർത്താവാണ്. എന്റെ വലിയ നാണക്കേടിന് ഞാൻ അത് വെളിച്ചത്ത് കൊണ്ടുവന്നില്ല എന്ന് റെനിഹാൻ തിങ്കളാഴ്ച തന്റെ പെറ്റി ഫ്രാൻസ് എന്ന ബ്ലോഗിൽ എഴുതി.

റിഫോംഡ് ബാപ്റ്റിസ്റ്റ് പാസ്റ്ററായ ജെയിംസ് റെനിഹാന്റെ മകനാണ് സാമുവൽ ഡി റെനിഹാൻ. ക്രിസ്തുവിന്റെയും അവന്റെ ഉടമ്പടിയുടെയും രഹസ്യം ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ രചിച്ച അദ്ദേഹം റിഫോംഡ് ബാപ്റ്റിസ്റ്റ് സമൂഹത്തിൽ വളരെ പ്രശസ്തനാണ്. താൻ ചെയ്ത പാപത്തെ വിശേഷിപ്പിക്കാൻ വേദപുസ്തകത്തിലെ നിരവധി വാക്യങ്ങൾ ഉപയോഗിച്ച റെനിഹാൻ അഹങ്കാരമാണ് തന്നെ പാപത്തിൽ അകപ്പെടുത്തിയതെന്നും സമ്മതിച്ചു.

Sharjah city AG

Comments are closed.