ഓക്ലഹോമ: ലോകമെമ്പാടുമുള്ള വിശ്വാസികളെ ഡിജിറ്റൽ യുഗത്തിൽ ബൈബിളുമായി ബന്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന യു-വേർഷൻ ബൈബിൾ ആപ്പ് ഒരു ബില്യൺ (100 കോടി) ഇൻസ്റ്റാളുകൾ എന്ന ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ടു. ഇത് ബൈബിൾ പാരായണത്തിൽ ആഗോളതലത്തിൽ വർധിച്ചുവരുന്ന താത്പര്യത്തെയാണ് സൂചിപ്പിക്കുന്നത്.
2008-ൽ സ്ഥാപിതമായ ഈ ആപ്ലിക്കേഷൻ നിലവിൽ 2,300-ൽ അധികം ഭാഷകളിൽ ബൈബിൾ ലഭ്യമാക്കുന്നു. ഈ വർഷം മാത്രം അമേരിക്കയിൽ 20 ദശലക്ഷത്തോളം ബൈബിളുകളുടെ വിൽപന നടന്നു. ആഗോളതലത്തിൽ ആപ്പ് ഇൻസ്റ്റാളേഷനുകൾ വർഷാവർഷം 12 ശതമാനത്തിലധികം വർധിച്ചു. പ്രതിദിന ഉപയോഗം മുൻവർഷത്തേക്കാൾ 18 ശതമാനം അധികമാണ്. യുകെയിൽ മാത്രം 17.7 ദശലക്ഷത്തിലധികം തവണ ആപ്പ് ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുണ്ട്. ഈ നാഴികക്കല്ല് ആഘോഷിക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ എൻബിഎയുടെ ഓക്ലഹോമ സിറ്റി തണ്ടറിന്റെ ഹോം ഗ്രൗണ്ടായ പേകോം സെന്ററിൽ ഒത്തുകൂടി.

Comments are closed.