ബ്രസീൽ: മോഡലിംഗ് രംഗത്തും സൗന്ദര്യ മത്സര വേദികളിലും തിളങ്ങിയിരുന്ന കാമില റോഡ്രിഗ്സ് കർഡോസോ ഔദ്യോഗിക ജീവിതം ഉപേക്ഷിച്ച് ക്രിസ്തുവിനായി സമർപ്പിച്ചു. എന്റെ സൗന്ദര്യവും കഴിവും ഇനി യേശുവിന് മാത്രം എന്ന ശക്തമായ തീരുമാനം അറിയിച്ച കാമില ഇതുവരെയുള്ള ജീവിതത്തിൽ യഥാർത്ഥ സമാധാനം കണ്ടെത്തിയില്ലെന്നും പറഞ്ഞു.
ബ്രസീലിലാണ് കാമിലയുടെ ജീവിതം ശ്രദ്ധ നേടിയത്. മോഡലിംഗ്, ഫോട്ടോഷൂട്ടുകൾ, കിരീടങ്ങൾ എല്ലാം നേടിയെങ്കിലും ഉള്ളിലെ ശൂന്യത മാറിയില്ലെന്ന് അവർ പറഞ്ഞു. കുടുംബത്തിലെ ദുഃഖകരമായ സംഭവങ്ങളും ആത്മീയമായ തിരച്ചിലും ചേർന്നാണ് ദൈവസേവനത്തിലേക്കുള്ള വഴിത്തിരിവ് ഉണ്ടായത്.
ഇപ്പോൾ ഇർമാ ഇവ എന്ന പേരിലാണ് അവർ ക്രൈസ്തവ സമൂഹത്തിൽ അറിയപ്പെടുന്നത്. പീഡിതർക്കിടയിൽ സേവനവും പ്രാർത്ഥനാലയ ജീവിതവുമാണ് അവരുടെ പുതിയ ദൗത്യം. “ലോകം നൽകിയ തിളക്കത്തിൽ സന്തോഷം കണ്ടെത്താനായില്ല; പക്ഷേ യേശുവിന്റെ സ്നേഹത്തിൽ ഞാൻ സമാധാനം കണ്ടെത്തി” എന്നു കാമില തുറന്നു പറയുന്നു. അവരുടെ ജീവിതമാറ്റം സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ച ചെയ്യുന്നുണ്ട്.

Comments are closed.