Ultimate magazine theme for WordPress.

പ്രണയ തകർച്ച ജീവിതം മാറ്റിമറിച്ചു: എ.ഐയെ ഭർത്താവാക്കി ജാപ്പനീസ് യുവതി

ടോക്കിയോ: താൻ സ്വയം സൃഷ്ടിച്ച ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കഥാപാത്രത്തെ ജാപ്പനീസ് യുവതി വിവാഹം ചെയ്ത സംഭവം ലോകമെമ്പാടും വാർത്താ പ്രാധാന്യം നേടുകയാണ്. മുപ്പതുവയസുകാരിയായ കാനോയാണ് ക്ലോസ് എന്ന് പേരിട്ട എഐ പങ്കാളിയുമായി പരമ്പരാഗത രീതിയിൽ വിവാഹിതയായത്.

പ്രണയബന്ധം തകർന്നതിനെ തുടർന്നുള്ള വിഷാദത്തിൽ നിന്ന് കരകയറാനാണ് കാനോ ചാറ്റ്ജിപിടിയുടെ സഹായം തേടിയത്. ദീർഘകാല സംഭാഷണങ്ങൾക്കൊടുവിൽ ചാറ്റ്ജിപിടിയുടെ സഹായത്തോടെ കാനോ ഒരു സാങ്കൽപ്പിക കഥാപാത്രത്തെ സൃഷ്ടിക്കുകയും അതിന് ക്ലോസ് എന്ന് പേരിടുകയും ചെയ്തു. ക്രമേണ ഈ ബന്ധം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. കയാമ സിറ്റിയിൽ പരമ്പരാഗത ആചാരങ്ങളോടെയാണ് ഇവരുടെ വിവാഹം നടന്നതെന്ന് ജപ്പാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മനുഷ്യരും എഐ സംവിധാനങ്ങളും തമ്മിലുള്ള വൈകാരിക ബന്ധങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ സംഭവം പുതിയ വഴിത്തിരിവായിരിക്കുകയാണ്.

Sharjah city AG

Comments are closed.