Ultimate magazine theme for WordPress.

ഐ.പി.സി യുഎഇ റീജിയൻ ത്രിദിന കൺവെൻഷന് തുടക്കം കുറിച്ചു

ഷാർജ: ഐ.പി.സി യുഎ ഇ റീജിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ത്രിദിന കൺവെൻഷന് അനുഗ്രഹീത തുടക്കം കുറിച്ചു. ഐ.പി.സി യു.എ.ഇ റീജിയൻ പ്രസിഡണ്ട് റവ. ഡോ. വിൽസൺ ജോസഫ് പ്രാർത്ഥിച്ച് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന യോഗത്തിൽ പാസ്റ്റർ ഷാജി എം പോൾ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഡോ. സൈമൺ ചാക്കോ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡോ. ബ്ലസൻ മേമന സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി . സഭാ അംഗങ്ങളും വിശ്വാസികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

കൺവെൻഷൻ ഒക്ടോബർ 13 വ്യാഴാഴ്ച മുതൽ 15 ശനിയാഴ്ച വരെ വൈകുന്നേരം 7.30 മുതൽ 10 വരെയും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 :30 മുതൽ 1 മണി വരെയും ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ വച്ച് കൺവെൻഷൻ നടത്തപ്പെടുന്നു.

പാസ്റ്റർ ഷൈനോജ് നൈനാൻ സെക്രട്ടറിയായും, ബ്രദർ ജിൻസ് ജോയ് പബ്ലിസിറ്റി കൺവീനറായും പ്രവർത്തിക്കുന്നു. പാസ്റ്റർ പി എം സാമൂവൽ, ബ്രദർ മാത്യു ജോൺ, ബ്രദർ ഷാജി വർഗീസ് എന്നിവരും കൺവെൻഷന് നേതൃത്വം നൽകുന്നു.

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

Sharjah city AG

Comments are closed.