സ്റ്റോക്ക്ഹോം: യേശു ലോകത്തിന്റ ഏകരക്ഷകന്‍ എന്ന് ഉറക്കെ പ്രഖ്യാപിച്ച് ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാന്‍ പോയ ഇസ്ലാം യുവതി. റിഥ ചൈമയുടെ അനുഭവമാണ് ഇൻ ഹിസ് ഫുട് സ്റ്റെപ്സ് എന്ന ഡോക്യുമെന്ററി.
പുകവലിയും മയക്കുമരുന്നും ഉപയോഗിച്ചിരുന്ന റിഥ ഇസ്ലാം അല്ലാത്തവരെ കൊന്നു തള്ളാനുള്ള ആഗ്രഹത്തോടെയാണ് സിറിയയിലേക്ക് പോയത്. ആ യാത്രകളിൽ വായിക്കാൻ അമ്മ ബൈബിള്‍ ഉള്‍പ്പെടെയുള്ള കുറെയധികം പുസ്തകങ്ങള്‍ അവൾക്ക് നല്കി.
നിന്റെ ശത്രുക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും സ്നേഹിക്കാനുമുള്ള ബൈബിളിലെ ആഹ്വാനം റിഥയെ ഏറെ ചിന്തിപ്പിച്ചു. യേശു അവളുടെ ഉള്ളില്‍ സ്ഥാനം ഉറപ്പിച്ചു. യേശുവിനെ പിന്തുടരുവാനുള്ള തീരുമാനം വീട്ടുകാരെ അറിയിച്ചപ്പോള്‍ രൂക്ഷമായ എതിര്‍പ്പ് നേരിട്ടു. മുറിയില്‍ ഒറ്റക്കായ ദിനങ്ങളിൽ റിഥക്ക് ആശ്വാസവും തുണയുമായി ബൈബിള്‍. ജ്ഞാനസ്നാനം സ്വീകരിച്ചപ്പോള്‍ പൈശാചിക അടിമത്തത്തിൽ നിന്ന് മോചിതമായി. സുവി. പീറ്റര്‍ അല്‍മാന്‍ ഒപ്പെയോടൊപ്പം റിഥ ഇന്ന് ദൈവത്തിന്റ ജീവിക്കുന്ന സാക്ഷിയാകുകയാണ്.

Comments are closed.