തിരുവനന്തപുരം: യുണൈറ്റഡ് പെന്തകോസ്ത് കൗൺസിൽ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പാറശാലയിൽ നിന്ന് ആരംഭിച്ച ലഹരിവിമുക്ത സന്ദേശ യാത്ര പാസ്റ്റർ റോബിൻസൺ ഉൽഘാടനം ചെയ്തു. ദേശിയ ട്രഷറർ പാസ്റ്റർ സുരൻ സീനായി ഫ്ലാഗ് ഓഫ് ചെയ്തു.
ജില്ലയിലെ എല്ലാ താലൂക്കുകളിലും ലഹരി വിമുക്ത സന്ദേശം നൽകിയ ബോധവൽക്കരണ യാത്ര ശംഖ്മുഖത്ത് സമാപിച്ചു. സമ്മേളനത്തിൽ മുൻ എം ഏൽ ശരത്ചന്ദ്ര പ്രസാദ് സമാപന സന്ദേശം നൽകി .യു പി സി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ എ എബ്രഹാം, ബിജു പുന്നൂസ്, പാസ്റ്റർമാരായ യേശ്വയ്യാ, വിനു തങ്കയ്യ ,ഷൈജു, ജിജു തിരുവനന്തപുരം, കുമാരദാസ്, സതീഷ്, കുഞ്ഞുമോൻ,ഷിജു ഭാസ്കർ, ജോൺ പിറ്റർ, പ്രേകുമാർ ബ്ര.അനിൽരാജ്, ബ്ര.ജപൽ ദാസ് എന്നിവർ പ്രസംഗിച്ചു. താലൂക്ക് ഭാരവാഹികൾ ആശംസ അറിയിച്ചു.
യുണൈറ്റഡ് പെന്തകോസ്ത് കൗൺസിലിന്റ നേതൃത്വത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ലഹരി വിമുക്ത ബോധവൽക്കരണ സന്ദേശ യാത്ര നടത്തുമെന്ന് ദേശിയ പ്രസിഡന്റ് ബ്രദർ ബാബു പറയത്തുകാട്ടിലും സെക്രട്ടറി പാസ്റ്റർ ശമുവേൽ തോമസും അറിയിച്ചു.

Comments are closed.