ഖാർത്തൂം: സുഡാനിലെ ക്രിസ്ത്യൻ സഭകൾക്കെതിരായ സ്വത്ത് പിടിച്ചെടുക്കൽ ശ്രമങ്ങൾ തുടരുന്നു. റിവർ നൈൽ സംസ്ഥാനത്ത് സുഡാൻ പ്രെസ്ബിറ്റീരിയൻ ഇവാഞ്ചലിക്കൽ ചർച്ച് വൈദികരിലൊരാളായ റെവ. ദാവൂദ് ഫുദുൽ കച്ചുവിനെ ഒക്ടോബർ 28-ന് പോലീസ് അറസ്റ്റ് ചെയ്ത് രാത്രി മുഴുവൻ ജയിലിലടച്ചു. ഒരു മുസ്ലീം വ്യവസായിയുടെ ഇടപെടലിനെത്തുടർന്നാണ് നടപടിയെന്ന് സഭാ വൃത്തങ്ങൾ അറിയിച്ചു.
അത്ബറയിലെ വീട്ടിൽ നിന്നാണ് റവ. കച്ചുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. പിറ്റേന്ന് നടന്ന ചോദ്യം ചെയ്യലിനിടെ 30 ദിവസത്തിനുള്ളിൽ പള്ളി വളപ്പ് ഒഴിയണമെന്ന് വ്യവസായി ആവശ്യപ്പെട്ടതായി പോലീസ് അദ്ദേഹത്തെ അറിയിച്ചു. പള്ളി സ്വത്ത് പിടിച്ചെടുക്കുന്നതിനെ എതിർക്കില്ലെന്ന് സമ്മതിക്കുന്ന രേഖയിൽ ഒപ്പിടാൻ പോലീസ് അദ്ദേഹത്തെ നിർബന്ധിച്ചെങ്കിലും അദ്ദേഹം വിസമ്മതിച്ചു. നിങ്ങളുടെ മതത്തേക്കാൾ വലുതാണ് നിയമം എന്ന് പോലീസ് ഉദ്യോഗസ്ഥർ തങ്ങളോട് പറഞ്ഞതായി സഭാ അംഗങ്ങൾ വെളിപ്പെടുത്തി. എങ്കിലും സഭയുടെ അഭിഭാഷകൻ ഇടപെട്ടതിനെത്തുടർന്ന് ഒക്ടോബർ 29-ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി റവ. കച്ചുവിനെ ജാമ്യം കൂടാതെ വിട്ടയച്ചു.

Comments are closed.