ഭോപ്പാല്‍: അഹിന്ദുക്കളുടെ വീട്ടില്‍ പോകുന്നതില്‍ നിന്ന് പെണ്‍മക്കളെ മാതാപിതാക്കള്‍ വിലക്കണമെന്നും നിര്‍ദേശം അനുസരിക്കാത്ത മക്കളുടെ കാല് തല്ലിയൊടിക്കണമെന്നും ബിജെപി മുന്‍ എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍. ഭോപ്പാലില്‍ നടന്ന ചടങ്ങിലാണ് പ്രജ്ഞയുടെ വിവാദ പരാമര്‍ശം.
‘നിങ്ങളോരോരുത്തരും മനക്കരുത്തുള്ളവരായിരിക്കണം. പെണ്‍മക്കള്‍ നമ്മളെ അനുസരിക്കാതെ അഹിന്ദുക്കളുടെ വീട്ടിലേക്ക് പോയാല്‍ അവളുടെ കാല് തല്ലിയൊടിക്കാന്‍ മടി കാണിക്കരുത്. മക്കളെ അവരുടെ നന്മ മുന്നില്‍ കണ്ട് തല്ലുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. നമ്മുടെ മൂല്യത്തെ വിലമതിക്കാതിക്കാത്ത മക്കളെ ശിക്ഷിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. അഹിന്ദുക്കളുടെ വീട്ടില്‍ പോകുന്ന പെണ്‍മക്കളെ തല്ലുന്നത് അവരുടെ നല്ല ഭാവിക്ക് വേണ്ടിയാണ്. കഷണങ്ങളായി മുറിക്കപ്പെട്ട് മരിക്കാന്‍ അവരെ വിട്ടുകൊടുക്കരുത്. അടിച്ചോ, ചീത്ത പറഞ്ഞോ, സ്‌നേഹിച്ചോ എങ്ങനെയെങ്കിലും അവരെ വീട് വിട്ട് പോകുന്നതില്‍ നിന്ന് തടയണം. വീട്ടില്‍ നിന്ന് ഒളിച്ചോടാന്‍ തയ്യാറായി നില്‍ക്കുന്ന പെണ്‍കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ കൂടുതല്‍ ജാഗരൂകരായിരിക്കണം’ – പ്രജ്ഞാ പറഞ്ഞു.
പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ്. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തി.

Comments are closed.