Ultimate magazine theme for WordPress.

ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് നോർത്തീസ്റ്റ് സോൺ പുതിയ സഭാഹാൾ ഉദ്ഘാടനം ചെയ്തു

അസം : ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് നോർത്തീസ്റ്റ് സോണിന്റെ നേതൃത്വത്തിൽ ബഹോണി, ജോർഹാട് (അസം) ൽ ജൂൺ 21-ന് പുതിയ സഭാഹാൾ ഉദ്ഘാടനം ചെയ്തു. അബുദാബിയിലുളള പെന്തക്കോസ്ത് സഭകളുടെ ഐക്യ കൂട്ടായ്‌മയായ അപ്കോൺ ന്റെ സഹോദരിമാരുടെ കൂട്ടായ്മയായ അപ്കോൺ ലേഡീസ് ഫെല്ലോഷിപ്പിന്റെ സഹകരണത്തിലാണ് ഈ സഭാഹാളിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.

പാസ്റ്റർമാരായ ഡാനിയേൽ വില്യംസ്, ജൂബി ജോൺ എന്നിവർ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പാ. സിജു സ്കറിയ, സിസ്റ്റർ ജോളി ജോർജ് , ബ്രദർ എബ്രഹാം മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. പാ. സുനിൽ രോഹി ദാസ് ഈ സഭയിൽ ശുശ്രൂഷ നിർവഹിച്ചു കൊണ്ടിരിക്കുന്നു.

Sharjah city AG

Comments are closed.