ഇംഗ്ലണ്ട് : MPA UK യുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ഉണർവ്വിനായി ഇംഗ്ലണ്ടിലെ വിവിധ പട്ടണങ്ങളിൽ വെച്ച് നടത്തപ്പടുന്ന ഏകദിന പ്രാർത്ഥനാ സംഗമം 2025 ഒക്ടോബർ 𝟏𝟏ന് ശനിയാഴ്ച രാവിലെ 11:00 മണി മുതൽ ഉച്ചക്ക് 2 മണിവരെ ഗ്ലൗസെസ്റ്റർ പെന്തക്കോസ്തൽ ചർച്ചിന്റെ ആഭിമുഖത്തിൽ ഗ്ലൗസെസ്റ്റർ പട്ടണത്തിൽവെച്ചു നടത്തപ്പടുന്നു. ലോക രാജ്യങ്ങൾ ഇന്നുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോൾ നാം ഒത്തൊരുമിച്ചു പ്രാർത്ഥന നിരതരാകാം
VENUE: MATSON BAPTIST CHURCH
𝐌𝐀𝐓𝐒𝐎𝐍 𝐀𝐕𝐄𝐍𝐔𝐄
𝐆𝐋𝐎𝐔𝐂𝐄𝐒𝐓𝐄𝐑
GL46LA 𝐆𝐋𝐎𝐔𝐂𝐄𝐒𝐓𝐄𝐑𝐒𝐇𝐈𝐑𝐄
പ്രസ്തുത മീറ്റിംഗ് MPA- UKയുടെ പ്രസിഡണ്ട് പാസ്റ്റർ ജെയിംസ് സാമുവേൽ ഉദ്ഘാടനം നിർവ്വഹിക്കും. പ്രയർ കോർഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ്ജ് മീറ്റിംഗുകൾക്ക് നേതൃത്വം നൽകും. ഏരിയ കോർഡിനേറ്റർ ബിനു കുഞ്ചുകുഞ്ഞു മീറ്റിംഗിന്റെ ക്രമീകരണങ്ങൾ നിർവ്വഹിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ പി. സി സേവ്യർ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ജിനു മാത്യു (സെക്രട്ടറി) , പാസ്റ്റർ ബിജു ഡാനിയേൽ ( ജോയന്റ് സെക്രട്ടറി), പാസ്റ്റർ റോജി രാജു (ട്രഷറർ) എന്നിവരും മറ്റ് അനുഗൃഹീത കർത്തൃദാസന്മാരും പങ്കെടുക്കും. രാജ്യത്തിന്റെ ഉണർവ്വിനും പട്ടണങ്ങളുടെ വിടുതലിനുമായി ക്രമീകരിക്കുന്ന ഈ മീറ്റിംഗിലേക്കു എല്ലാ ദൈവദാസന്മാരും ദൈവജനവും പങ്കെടുത്തു പ്രാർത്ഥനയിൽ പോരാടും വാനും അനുഗ്രഹം പ്രാപിക്കുവാനും ഏവരേയും മീറ്റിങ്ങിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘടകർ അറിയിച്ചുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക്.
ഏരിയ കോർഡിനേറ്റർ പാസ്റ്റർ ബിനു കുഞ്ഞുകുഞ്ഞ് 07850239954
വാർത്ത : പോൾസൺ ഇടയത്ത്

Comments are closed.