Ultimate magazine theme for WordPress.

മധ്യ ഫിലിപ്പീൻസിൽ റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം: മരണം 69 ആയി

സെബു : മധ്യ ഫിലിപ്പീൻസിലെ സെബു പ്രവിശ്യയെ നടുക്കിയ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ കുത്തനെ ഉയർന്നു. നിലവിൽ 69 പേർ കൊല്ലപ്പെടുകയും 140-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.

ഏറെ നാശനഷ്ടം റിപ്പോർട്ട് ചെയ്ത ബോഗോ സിറ്റിയിൽ മാത്രം 30-ലധികം പേർ മരണപ്പെട്ടു. സാൻ റെമിജിയോ, മെഡെലിൻ തുടങ്ങിയ സമീപ ടൗണുകളിലും കനത്ത ആൾനാശമുണ്ടായി. തകർന്ന കെട്ടിടങ്ങൾക്കടിയിൽ ആളുകൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാൽ മരണസംഖ്യ ഇനിയും വർദ്ധിച്ചേക്കുമെന്ന് ദുരന്ത നിവാരണ ഏജൻസി മുന്നറിയിപ്പ് നൽകി.

Sharjah city AG

Comments are closed.