Ultimate magazine theme for WordPress.

ചാർളി കിർക്ക് അനുസ്മരണ യോഗത്തിൽ സുവിശേഷം പറഞ്ഞ് മാർക്കോ റൂബിയോ

വാഷിംഗ്‌ടൺ : ചാർളി കി4ക്കിന്റെ ഓർമ്മയ്ക്കായി നടന്ന ചടങ്ങിൽ അമേരിക്കൻ ഐക്യനാടുകളുടെ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നടത്തിയ പ്രസംഗം ശ്രദ്ധേയമായി. ചാർളി കിർക്കിന്റെ ദൗത്യം രാഷ്ട്രീയത്തെക്കുറിച്ചുള്ളത് മാത്രമല്ലെന്നും അതിനപ്പുറം ശക്തമായ ആത്മീയ അടിത്തറയിലൂന്നിയതാണെന്നും അദ്ദേഹം പറഞ്ഞു.

റൂബിയോയുടെ വാക്കുകളിൽ ഈ ലോകത്തിലെ ഓരോ വ്യക്തിയും ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവരാണ്. എന്നാൽ പാപം മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റി. മനുഷ്യരാശിയെ വീണ്ടെടുക്കാൻ ദൈവം ഒരു മനുഷ്യന്റെ രൂപമെടുത്ത് ഈ ഭൂമിയിൽ വന്ന് മനുഷ്യനെപ്പോലെ കഷ്ടപ്പെടുകയും മരിക്കുകയും ചെയ്തു. മൂന്നാം ദിവസം അവൻ ഉയിർത്തെഴുന്നേറ്റ് പാപത്തിന്റെ അടിമത്തത്തിൽ നിന്ന് നമ്മെ മോചിപ്പിച്ചു. അവൻ വീണ്ടും വരുമെന്നും അപ്പോൾ നമ്മൾ സ്നേഹിക്കുന്ന എല്ലാവരോടും ഒപ്പം ഒരു പുതിയ സ്വർഗ്ഗത്തിലും പുതിയ ഭൂമിയിലും വീണ്ടും ഒത്തുചേരുമെന്നും റൂബിയോ കൂട്ടിച്ചേർത്തു.

Sharjah city AG

Comments are closed.