ഭർത്താവിനെ കൊന്നയാളോട് ഞാൻ ക്ഷമിക്കുന്നു: എറിക കിർക്ക്
വാഷിംഗ്‌ടൺ : ചാർലി കിർക്കിന്റെ ഭാര്യ എറിക കിർക്ക് ഭർത്താവിനെ കൊലപ്പെടുത്തിയ വ്യക്തിയോട് താൻ ക്ഷമിച്ചതായി പ്രഖ്യാപിച്ചു. ചാർളി കിർക്കിന്റെ അനുസ്മരണ ചടങ്ങിൽ ആയിരക്കണക്കിന് ആളുകളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് എറികയുടെ ഈ വികാരനിർഭരമായ പ്രസ്താവന.
വിദ്വേഷം വിദ്വേഷത്തിന് മറുപടിയല്ലെന്നും സുവിശേഷം പഠിപ്പിക്കുന്നത് സ്നേഹമാണെന്നും അവർ പറഞ്ഞു. ആ ചെറുപ്പക്കാരനോട് ഞാൻ ക്ഷമിക്കുന്നു. കാരണം ക്രിസ്തു അങ്ങനെയാണ് ചെയ്തത് ചാർലിയും അങ്ങനെ തന്നെ ചെയ്യുമായിരുന്നു എന്ന് എറിക കിർക്ക് പറഞ്ഞു. “നമ്മുടെ ശത്രുക്കളോടും നമ്മെ ഉപദ്രവിക്കുന്നവരോടും സ്നേഹം കാണിക്കണം. ഇതാണ് സുവിശേഷം നമ്മളെ പഠിപ്പിക്കുന്നത്. വിദ്വേഷത്തിനുള്ള മറുപടി വിദ്വേഷമല്ല എപ്പോഴും സ്നേഹമാണ്” അവർ കൂട്ടിച്ചേർത്തു.

Comments are closed.