Ultimate magazine theme for WordPress.

യേശുവിൻ തൃപ്പാദത്തിൽ അന്‍പത്തി ഒന്നാമത് പ്രാർത്ഥനാ സംഗമം ഇന്ന്

ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ”യേശുവിൻ തൃപ്പാദത്തിൽ” അന്‍പത്തി ഒന്നാമത് പ്രാർത്ഥനാ സംഗമം ഇന്ന് (സെപ്റ്റംബർ 13 ശനിയാഴ്ച)  രാത്രി  7.00ന് (ഇന്ത്യൻ സമയം) ഓൺലൈനിൽ നടക്കും.
വേദ പുസ്തക പരിഭാഷ രംഗത്ത് ദീർഘകാലം ശുശ്രൂഷ ചെയ്യുന്ന ദമ്പതികളായ ബ്രദർ വിജി മാത്യു , സിസ്റ്റർ മിനി മാത്യു തങ്ങളുടെ അനുഭവങ്ങളും,
മുഖ്യ സന്ദേശവും പങ്കുവെയ്ക്കും.
വേദപുസ്തക പരിഭാഷാ രംഗത്തെ ഹൃദയസ്പർശിയായ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്ന അസുലഭ സന്ദർഭം.
കൂടാതെ ക്രൈസ്തവ ഗായകൻ Finny Samuel & Team നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
2021  ജൂലൈ മുതൽ ആരംഭിച്ച യേശുവിൻ തൃപ്പാദത്തിൽ സൂം മീഡിയയിലൂടെ സംഘടിപ്പിച്ചുവരുന്നത്. മുടക്കം കൂടാതെ എല്ലാ മാസങ്ങളിലും നടന്നുവരുന്ന ഈ പ്രോഗ്രാമിലൂടെ  ലോകമെമ്പാടുമുള്ള മലയാളികൾ ക്രിസ്തുവിനെ അറിയുവാൻ  ഒരു മുഖാന്തിരമായി ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

ID : 828 3015 0680
Password :amen

Sharjah city AG

Comments are closed.