Ultimate magazine theme for WordPress.

ടേണിംഗ് പോയിന്റ് യുഎസ്എയുടെ സ്ഥാപകൻ ചാർളി കിർക്ക് കൊല്ലപ്പെട്ടു

യാഥാസ്ഥിതിക യുവജന സംഘടനയായ ടേണിംഗ് പോയിന്റ് യുഎസ്എയുടെ സ്ഥാപകനും ലോകപ്രശസ്ത ക്രിസ്ത്യൻ അപ്പോളജിസ്റ്റുമായ ചാർളി കിർക്ക് കൊല്ലപ്പെട്ടു. ബുധനാഴ്ച യൂട്ടാ വാലി യൂണിവേഴ്‌സിറ്റിയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് അദ്ദേഹത്തിന് നേരെ വെടിവെപ്പുണ്ടായത്. കെട്ടിടത്തിന്റെ മുകളിൽ നിന്ന് അക്രമി വെടിയുതിർക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

രാജ്യത്ത് യാഥാസ്ഥിതിക യുവാക്കളെ നയിച്ചുകൊണ്ടിരുന്ന നേതാവായിരുന്നു അദ്ദേഹം. കിർക്കിന്റെ മരണത്തിൽ അനുശോചിച്ച് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രംഗത്തെത്തി. തന്റെ സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് കിർക്കിനെ ഒരു ഇതിഹാസമെന്ന് വിശേഷിപ്പിച്ചു. ഈ കൊലപാതകത്തിന് പിന്നിൽ തീവ്ര ഇടതുപക്ഷക്കാരാണെന്നും ട്രംപ് ആരോപിച്ചു. ചാർളി കിർക്കിന്റെ കൊലപാതകത്തിൽ ട്രംപിന്റെ പ്രതികരണം അമേരിക്കയിൽ രാഷ്ട്രീയ വാഗ്വാദങ്ങൾക്ക് തിരി കൊളുത്തിയിട്ടുണ്ട്. ഈ ദുരന്തം രാജ്യത്തിന്റെ രാഷ്ട്രീയരംഗത്തെ കൂടുതൽ കലുഷിതമാക്കിയേക്കുമെന്നാണ് വിലയിരുത്തൽ.

Sharjah city AG

Comments are closed.