Ultimate magazine theme for WordPress.

ദോഹയിലെ ഇസ്രയേൽ ആക്രമണം: ഖത്തറിന് യു.എ.ഇയുടെയും സൗദിയുടെയും ഉറച്ച പിന്തുണ

റിയാദ്: ഇസ്രയേൽ ഖത്തർ തലസ്ഥാനമായ ദോഹയിൽ നടത്തിയ വ്യോമാക്രമണത്തെ യുഎഇയും സൗദി അറേബ്യയും ശക്തമായി അപലപിച്ചു. ഇസ്രയേൽ ആക്രമണത്തിന് തൊട്ടുപിന്നാലെ ഖത്തറിന് പൂർണ്ണ പിന്തുണയും എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇരു രാജ്യങ്ങളും രംഗത്തെത്തി.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി ഫോണിൽ സംസാരിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഖത്തർ അമീറിനെ വിളിച്ച് സൗദിയുടെ അചഞ്ചലമായ പിന്തുണ അറിയിച്ചു

Sharjah city AG

Comments are closed.