Ultimate magazine theme for WordPress.

ഒന്നരമണിക്കൂര്‍ക്കൊണ്ട് തയ്യാറാക്കിയത് ബൈബിളിന്റെ നാലുഭാഷകളിലുള്ള കയ്യെഴുത്തുപ്രതികൾ

മുംബൈ: കേവലം ഒന്നരമണിക്കൂര്‍ക്കൊണ്ട് ബൈബിളിന്റെ നാലുഭാഷകളിലുള്ള കയ്യെഴുത്തുപ്രതി തയ്യാറാക്കി
ചരിത്രത്തിന്റെ ഭാഗമാകുകയാണ് മഹാരാഷ്ട്രയിലെ ഒരു കത്തോലിക്ക ഇടവക. കല്യാണ്‍ അതിരൂപതയുടെ കീഴിലുള്ള പിംപ്രി-ചിഞ്ച്‌വാദേയിലെ കാലേവാദി സെന്റ് അൽഫോൻസ ഇടവകാംഗങ്ങളാണ് ഉല്പത്തി മുതൽ വെളിപാട് വരെയുള്ള സമ്പൂര്‍ണ്ണ ബൈബിള്‍ മുഴുവൻ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, മറാത്തി ഭാഷകളിൽ വെറും ഒന്നര മണിക്കൂറിനുള്ളിൽ പകർത്തി എഴുതിയത്.

എട്ടു വയസ്സുമുതൽ 86 വയസ്സുവരെ പ്രായമുള്ള ഇടവകയിലെ 560 വിശ്വാസികളാണ് ഉദ്യമത്തില്‍ പങ്കുചേര്‍ന്നത്. ദൈവവചനം വായിക്കാനും പഠിക്കാനും വിശ്വാസികളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന്‍ ഇടവക വികാരി ഫാ. ഷിബു പുളിക്കൽ പറഞ്ഞു. സുജിത് പാപ്പച്ചന്‍, ക്രിസ്റ്റീന സുജിത്ത് എന്നിവര്‍ ചേർന്നാണ് പരിപാടി ഏകോപിപ്പിച്ചത്. മതബോധന അധ്യാപകർ, സന്യാസിനികള്‍, കൈക്കാരന്മാര്‍, പാരിഷ് കൗൺസിൽ അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികള്‍ എന്നിവർ പരിപാടിയിലുടനീളം പിന്തുണയുമായി എത്തി

Sharjah city AG

Comments are closed.