കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരണസംഖ്യ 600 കവിഞ്ഞു. 1500-ൽ അധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് രാജ്യത്തെ പക്തിക, ഖോസ്റ്റ് പ്രവിശ്യകളിൽ വലിയ നാശം വിതച്ചത്.
ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന. പാകിസ്ഥാൻ അതിർത്തിയോട് ചേർന്ന മലമ്പ്രദേശങ്ങളിലാണ് ഭൂകമ്പം നാശം വിതച്ചത്.

Comments are closed.