Ultimate magazine theme for WordPress.

പെന്തകോസ്ത് ഐക്യം അനിവാര്യമെന്ന് യൂ പി സി ദേശിയ ട്രഷറർ പാസ്റ്റർ സുരൻ കാട്ടാകട

തിരുവനന്തപുരം: പെന്തകോസ്ത് സമൂഹം ഒന്നിച്ച് നിന്നാൽ വൻ ശക്തിയായി മാറുമെന്നും സംസ്ഥാനത്ത്  കോളേജുകളും സ്കൂളുകളും ആശുപത്രികളും സ്ഥാപിക്കാൻ പ്രസ്ഥാനം മുന്നോട്ട് വരണമെന്നും യുണൈറ്റഡ് പെയ്ക്കാസ്ത് കൗൺസിൽ ദേശിയ ട്രഷറർ പാസ്റ്റർ സുരൻ കാട്ടാകട. ഇരുപത്തിയഞ്ച് ലക്ഷം  വിശ്വാസികളുള്ള പ്രസ്ഥാനമാണ് പെന്തകോസ് തെന്നും  ഐക്യമില്ലാത്തതിന്റ വലിയ പോരായ്മയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ഭരണഘടന നൽകുന്ന മത സ്വാതന്ത്ര്യം നിലനിൽക്കുമ്പോഴും പെന്തകോസ്ത്കാരെ മാത്രം തെരഞ്ഞ് പിടിച്ച് മർദ്ധിക്കുകയാണ്. കേരളത്തിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ നിർണ്ണായകശക്തിയായി പെന്തകോസ്ത് സമൂഹം മാറും. ആരെ ജയിപ്പിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും. പെന്തകോസ്ത് സമൂഹത്തെ സഹായിച്ച മുന്നണിയെ  ഞങ്ങൾക്കറിയാം.  അഞ്ഞൂറിൽ പരം മിഷനറിമാർ ഇന്ത്യയിലെ വിവിധ ജയിലുകളിൽ കഴിയുന്നുണ്ട്. മതപരിവർത്തനം നടത്തി എന്ന കള്ളകേസിലാണ് അവർ ജയിലുകളിൽ കഴിയുന്നത്.  തെരഞ്ഞെടുപ്പിൽ ഈ സമൂഹത്തിന്റെ ശക്തി തെളിയിക്കുമെന്നും സുരൻ കാട്ടാകട പറഞ്ഞു

യൂ പി സി നാഷണൽ പ്രസിഡന്റ്‌ ബ്ര. ബാബു പറയത്തുകാട്ടിലിന്റെയു. ജനറൽ സെക്രട്ടറി പാസ്റ്റർ എസ് ശമുവേലിന്റെയും നേതൃത്വത്തിൽ കേരളത്തിൽ കാസർഗോഡ് നിന്നും തിരുവനന്തപുരം വരെ മിഷനറിമാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

യുണൈറ്റഡ് പെന്തകോസ്ത് കൗൺസിൽ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിന്റെ പുതിയ ഭാരവാഹികൾ. പ്രസിഡന്റ്‌ – പാസ്റ്റർ ജോൺ പീറ്റർ,      വൈസ് പ്രസിഡന്റുമാർ- പാസ്റ്റർ ബെഞ്ചമിൻ, പാസ്റ്റർ അപ്പു സെക്രട്ടറി-  പാസ്റ്റർ സുരേഷ് . ജോയിൻ സെക്രട്ടറി -പാസ്റ്റർ വിപിൻ, ട്രഷറര്‍ -പാസ്റ്റർ കുഞ്ഞുമോൻ, പ്രയർ ലീഡർ പാസ്റ്റർ.അപ്പു,  ജില്ലാ കോർഡിനേറ്റർ – റവഷൈജു

Sharjah city AG

Comments are closed.