ശ്രീനഗർ: ജമ്മു കശ്മീരിലെ രാംബൻ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിൽ നാല് പേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. കനത്ത മഴയെ തുടർന്ന് താഴ്‌വരയിൽ പലയിടത്തും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായി.
രാംബനിലെ രാജ്ഗഡ് മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. ഇതിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. ശക്തമായ മഴ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജമ്മു കശ്മീരിനെ ദുരിതത്തിലാക്കിയിട്ടുണ്ട്.

Comments are closed.