ഗുജറാത്ത്: രാജ്കോട്ട് ഐ.പി.സി പ്രാർത്ഥന ഭവൻ സഭയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 28 ന് കുടുംബ നവീകരണ സമ്മേളനം നടത്തപ്പെടും. കൗൺസിലറും പുനലൂർ ബഥേൽ ബൈബിൾ കോളേജ് പ്രിൻസിപ്പലുമായ ഡോ. ജെയിംസ് ജോർജ് വെൺമണി ക്ലാസുകൾ നയിക്കും. ഊഷ്മളമായ ദാമ്പത്തിക ബന്ധം, ഫലപ്രദമായ രക്ഷകർത്തൃത്വം, ആധുനിക കാലഘട്ടത്തിൽ കുടുംബം നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ക്ലാസുകൾ. ഈ സെമിനാറിൽ വിവിധ സഭകളിൽ നിന്നുള്ളവർ പങ്കെടുക്കും. പാസ്റ്റർ ജിജി പോൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Comments are closed.