ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം. ഗംഗോത്രി തീർത്ഥാടന പാതയിലെ പ്രധാന ഇടത്താവളമായ ധരാലി ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. മിന്നൽ പ്രളയത്തിൽ 25-ഓളം ഹോട്ടലുകളും നിരവധി വീടുകളും ഒലിച്ചുപോയതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 10-ഓളം തൊഴിലാളികളെ കാണാതായതായും ആശങ്കയുണ്ട്.
ഇന്ന് പുലർച്ചെയാണ് ഖീർ ഗംഗ നദിയുടെ വൃഷ്ടിപ്രദേശത്ത് മേഘവിസ്ഫോടനം നടന്നത്. ഇതേത്തുടർന്ന് നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയരുകയും, അതിശക്തമായ വെള്ളപ്പാച്ചിൽ ധരാലി ഗ്രാമത്തെ ഒന്നാകെ ഇല്ലാതാക്കുകയും ചെയ്തു. ഈ പ്രളയത്തിൽ ഗ്രാമത്തിലെ ഒരു വലിയ കവലയും കടകളും വാഹനങ്ങളും പൂർണ്ണമായി ഒലിച്ചുപോയി.

Comments are closed.