അടൂർ: കെ സി സി അടൂർ സോണും അനുഗ്രഹ ലഹരി വിമോചന കേന്ദ്രവും സംയുക്തമായി റവ. സി റ്റി ഈപ്പൻ മെമ്മോറിയൽ സെൻ്റ് തോമസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് കെ സി സി.അടൂർ സോൺ പ്രസിഡൻ്റ് ഫാ. ജോസഫ് സാമുവേൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾ ലോക്കൽ മാനേജർ ഫാ. എബ്രഹാം എം വർഗീസ് അധ്യക്ഷത വഹിച്ചു. റവ.അജി ചെറിയാൻ മുഖ്യ സന്ദേശം നൽകി. അനുഗ്രഹ ലഹരി വിമോചന കേന്ദ്രം പ്രവർത്തകർ പാവനാടകം അവതരിപ്പിച്ചു. പ്രിൻസിപ്പൾ ബിന്ദു എലിസബത്ത് കോശി, ഹെഡ്മിസ്ട്രസ്സ് ഷീബ കുരുവിള, പി ടി എ പ്രസിഡൻ്റ് രാജേഷ് ആർ, വിനുജീ വർഗീസ്, ഡെന്നീസ് സാംസൺ, അനാമിക എന്നിവർ പ്രസംഗിച്ചു.

Comments are closed.