Ultimate magazine theme for WordPress.

ലോകത്തിലെ ഏറ്റവും അപൂർവ്വ രക്തഗ്രൂപ്പ് കണ്ടെത്തി; ഉടമ കോലാർ സ്വദേശിനി

കോലാർ: കർണാടകയിലെ കോലാർ സ്വദേശിനിയായ 38-കാരിയിൽ ലോകത്തിൽ ഇന്നുവരെ കണ്ടെത്തിയിട്ടില്ലാത്ത പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി. ഇന്ത്യയിലെയും യുകെയിലെയും ശാസ്ത്രജ്ഞർ ചേർന്നാണ് ഈ സുപ്രധാന കണ്ടെത്തൽ നടത്തിയത്.

ഈ പുതിയ രക്തഗ്രൂപ്പിന് സിആർഐബി (ക്രോമേർ-ഇന്ത്യ-ബാംഗ്ലൂർ) എന്ന് പേരിട്ടു. ലോകത്തിൽ ഈ രക്തഗ്രൂപ്പുള്ള ഒരേയൊരാൾ ഈ സ്ത്രീയാണെന്നാണ് നിലവിലെ കണ്ടെത്തൽ. ഹൃദയശസ്ത്രക്രിയക്കായി കോലാറിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഈ യുവതിയുടെ രക്തം സാധാരണ രക്തഗ്രൂപ്പുകളിൽനിന്ന് വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞത്.

Sharjah city AG

Comments are closed.