Ultimate magazine theme for WordPress.

ഏകാന്തത നിമിത്തം മരണമടയുന്നത് മണിക്കൂറിൽ നൂറ് പേര്‍; ഞെട്ടിപ്പിക്കുന്ന കണക്കുമായി ലോകാരോഗ്യ സംഘടന

ജനീവ: ഓരോ മണിക്കൂറിലും ഏകാന്തത നിമിത്തം നൂറ് പേര്‍ മരിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ലോകത്തില്‍ ആറില്‍ ഒരാള്‍ ഏകാന്തത അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്. വിഷാദ രോഗത്തിന് അടിമകളായി മരണത്തിന്റെ വഴി തിരഞ്ഞെടുക്കുന്നവരുടെ കണക്കാണിത്.

13 മുതല്‍ 29 വരെ പ്രായമുള്ളവരില്‍ 17 മുതല്‍ 21 ശതമാനം പേരാണ് എകാന്തത അനുഭവിക്കുന്നത്. അവികസിത രാജ്യങ്ങളില്‍ 24 ശതമാനവും വികസിത രാജ്യങ്ങളില്‍ 11 ശതമാനവുമാണ് ഇതിന്റെ കണക്ക്. ഏകാന്തത നിമിത്തം ഒരു വര്‍ഷം 8, 71, 000ല്‍ അധിക മരണം നടക്കുന്നുണ്ട്. മുതിര്‍ന്നവരില്‍ മൂന്നിലൊരാളും കൗമാരക്കാരില്‍ നാലിലൊരാളും സാമൂഹിക ഒറ്റപ്പെടൽ അനുഭവിക്കുന്നു.

കൊവിഡ് ഏകാന്തതയുടെ തീവ്രത വര്‍ധിപ്പിച്ചു. ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും പക്ഷാഘാതം, ഹൃദ്രോഗം, പ്രമേഹം, വൈജ്ഞാനിക ശേഷി കുറയല്‍, അകാല മരണം എന്നിവയ്ക്കുള്ള സാധ്യതയും കൂട്ടി.

Sharjah city AG

Comments are closed.