ഡാളസ് : ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ (SFCNA) ദേശീയ എക്സിക്യൂട്ടീവ് നേതൃത്വം 2025-2027 വർഷത്തേക്കും തുടരും. ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്ക 2025 ഫാമിലി കോൺഫറൻസിനോടനുബന്ധിച്ച് നടന്ന ജനറൽ ബോഡി മീറ്റിംഗിലാണ് ഈ തീരുമാനം അംഗീകരിച്ചത്. ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്ക സമൂഹത്തെ ശക്തിപ്പെടുത്തുന്നതിൽ ഈ ടീം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
(പ്രസിഡന്റ്) പാസ്റ്റർ ടിങ്കു തോംസൺ, (വൈസ് പ്രസിഡന്റ്) പാസ്റ്റർ സന്തോഷ് താരിയൻ, (ജനറൽ സെക്രട്ടറി) ജോൺസൺ ഉമ്മൻ, (ജോയിന്റ് സെക്രട്ടറി) എബ്രഹാം വർഗീസ്, (ട്രഷറർ) എബി കെ ജോൺ, (മിഷൻസ് ഡയറക്ടർ) പാസ്റ്റർ ബാബു തോമസ്, (യുവജന ഡയറക്ടർ) പാസ്റ്റർ റെൻ ഫിന്നി, (സൺഡേ സ്കൂൾ ഡയറക്ടർ) പാസ്റ്റർ തേജസ് തോമസ്, (മീഡിയ ഡയറക്ടർ) ഷെറി കെ ജോർജ് എന്നിവരാണ് 2025-2027 വർഷത്തേ എസ് എഫ് സി എൻ എ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികൾ.

Comments are closed.