ബെംഗളൂരു : ഇന്ത്യാ പെന്തക്കോസ്‌ത് ദൈവസഭ(ഐപിസി) കർണാടക സംസ്ഥാന പ്രസിഡന്റായി പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ്, സെക്രട്ടറി പാസ്റ്റർ വർഗീസ് മാത്യൂ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർമാരായ കെ.വി. ജോസ് (വൈസ് പ്രസിഡന്റ്), ബ്രദർ.പി.പി.പോൾസൺ ( ജോയിന്റ് സെക്രട്ടറി), ബ്രദർ. സജി തോമസ് പാറേൽ (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
ശുശ്രൂഷകരും വിശ്വാസികളുമായി 24 പേരെ എക്സിക്യൂട്ടിവ് അംഗങ്ങളായും തിരഞ്ഞെടുത്തു. എതിരില്ലാതെ തിരഞ്ഞെടുത്ത പുതിയ ഭാരവാഹികളുടെ പേരുകൾ തിരഞ്ഞെടുപ്പ് കമ്മീഷണർ ബ്രദർ.പി.വി.മാത്യൂസ് പ്രഖ്യാപനം നടത്തി.ജൂലൈ 1 ന് ഹൊറമാവ് അഗര ഐ.പി.സി ഹെഡ്ക്വാർട്ടേഴ്‌സ് ഹാളിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ ഡോ. കാച്ചാണത്ത് വർക്കി അധ്യക്ഷനായിരുന്നു.
ഐ പി സി ദേശീയ പ്രസിഡന്റ് പാസ്റ്റർ ടി.വത്സൻ ഏബ്രഹാം എക്സികൂട്ടിവ് അംഗങ്ങൾക്കും കൗൺസിൽ അംഗങ്ങൾക്കും സത്യപ്രതിജ്ഞാ വാചകം സൂമിലൂടെ ചൊല്ലി കൊടുത്തു . ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ് അനുഗ്രഹ പ്രാർഥനയും നടത്തി.
പാസ്റ്റർമാരായ കെ.പി.കുര്യൻ, വിൽസൺ ജോസഫ്, ജോൺ ജോസഫ്, റ്റി.ജെ. ബെന്നി, എം.ഐ.ഈപ്പൻ എന്നിവർ ആശംസകൾ അറിയിച്ചു.ശുശ്രൂഷകറും സഭാ പ്രതിനിധികളും മായി മുന്നൂറോളം പേർ പങ്കെടുത്തു.

Comments are closed.