Ultimate magazine theme for WordPress.

കർണാടക പെന്തക്കോസ്റ്റൽ ചർച്ച്‌സ് അസോസിയേഷൻ പാസ്റ്റേഴ്‌സ് മീറ്റിംഗ് നടന്നു

കൂർഗ്: ഇന്ന് രാവിലെ 10 ന് കൊഡലിപേട്ടെ ഐ പി സി സഭാഹാളിൽ പാസ്റ്റേഴ്‌സ് മീറ്റിംഗ് നടന്നു. എ ജി സഭാശുശ്രൂഷകൻ പാ. ശിവകുമാർ പ്രാർത്ഥിച്ചാരംഭിച്ച യോഗത്തിൽ അനുക്രമം സംഗീതശുശ്രൂഷ, വിഷയ വിവരണം, മദ്ധ്യസ്ഥപ്രാർത്ഥന, തിരുവചന പ്രഘോഷണം എന്നിവ നടന്നു. പാ. ജോൺസൺ മടിക്കേരി മുഖ്യ  പ്രഭാഷകനായിരുന്നു.

 

സാധാരണ വ്യക്തികളായിരുന്ന നമ്മളെ ദൈവം വിളിച്ചു അഭിഷേകം ചെയ്തു ജനങ്ങളോട്  സുവിശേഷം അറിയിക്കുക എന്ന  ദൗത്യം ഏല്പിച്ചു. ഈ അഭിഷേകം നമ്മിൽ ഉള്ളപ്പോൾ ഏതു പ്രതികൂല സാഹചര്യത്തിലും ഭയപ്പെടാതെ കർത്താവിൻ്റെ സാക്ഷിയായി നിൽക്കാൻ സാധിക്കും എന്ന ആഹ്വാനത്തോടെ ആരംഭിച്ച പ്രഭാഷണം സമകാലിക സംഭവങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിച്ച് ദൈവദാസന്മാരെ സമർപ്പണത്തിലേക്കും തീരുമാനങ്ങളിലേക്കുമാനയിച്ചു. പാ. എബ്രഹാം കോശി, പാ. മഞ്ജുനാഥ്, പാ. ജോഷ്വ, പാ. പ്രശാന്ത്, ബിനു സി പാറശ്ശാല എന്നിവർ നേതൃത്വം നൽകി.  പാ. ഫ്രെഡി കൂർഗ് കർണാടക പെന്തക്കോസ്റ്റൽ ചർച്ച്‌സ് അസോസിയേഷൻ രൂപീകരിച്ച ഉദ്ദേശം എന്താണ് എന്നു വിവരിച്ചു. പാ. ശിവകുമാർ പ്രാർത്ഥിച്ച്  യോഗം അവസാനിപ്പിച്ചു.

Sharjah city AG

Comments are closed.