ടെക്സാസ് : ലോകത്തിലെ ഏറ്റവും ഉയർന്ന ഐക്യൂ റെക്കോർഡ് ഉടമ എന്ന നിലയിൽ യേശുക്രിസ്തു ദൈവവും വഴിയും സത്യവും ജീവനുമാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് ദക്ഷിണ കൊറിയൻ ശാസ്ത്രജ്ഞനായ യങ്ഹുൺ കിം. ജൂൺ 17 ന് എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
അദ്ദേഹത്തിന്റെ ഈ പോസ്റ്റ് ആഗോള തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ജൂൺ 19 വ്യാഴാഴ്ച വരെ അദ്ദേഹത്തിന്റെ പോസ്റ്റ് കണ്ടത് 14 ദശലക്ഷം ആളുകളാണ്. കാൽ ദശലക്ഷം ലൈക്കുകളും ഈ പോസ്റ്റിന് ലഭിച്ചു. യങ്ഹൂൺ കിം ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന ഐക്യ 276 ആണെന്ന് അവകാശപ്പെടുന്നു. ജൂൺ 19-ന് എക്സ്സിൽ പങ്കുവച്ച മറ്റൊരു പോസ്റ്റിൽ ഈ അവസരം ഉപയോഗിച്ച് നിരവധി ആത്മാക്കളെ ദൈവത്തിലേക്ക് നയിക്കും എന്ന് കിം പറഞ്ഞു

Comments are closed.