Ultimate magazine theme for WordPress.

കുമ്പനാട്ട് ഹെബ്രോൻ ചാപ്പലിന്റെ ശതാബ്ദി സമ്മേളനം

കുമ്പനാട്: ശതാബ്ദി പിന്നിടുകയാണ് ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ മാതൃ സഭ എന്നറിയപ്പെടുന്ന ഐപിസി ഹെബ്രോൺ ചാപ്പൽ. ഇതോട് അനുബന്ധിച്ചുള്ള സ്തോത്ര ശുശ്രൂഷയും ശതാബ്ദി സമാപന സമ്മേളനവും ജൂലൈ 12 രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെ നടക്കും. പാസ്റ്റർ ഡി സാംകുട്ടിയുടെ അധ്യക്ഷതയിൽ ഐപിസി ജനറൽ പ്രസിഡൻറ് റവ.ഡോ. റ്റി വത്സൻ എബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്യും. റവ. ഡോ. കെ സി ജോൺ സമർപ്പണ പ്രാർത്ഥന നിർവഹിക്കും. മുഖ്യ സന്ദേശം പാസ്റ്റർ കെ സി തോമസും ശുശ്രൂഷകരെ ആദരിക്കൽ ഐപിസി സീനിയർ പാസ്റ്റർ ബെഞ്ചമിൻ വർഗീസും നിർവഹിക്കും.

ജീവകാരുണ്യ പ്രവർത്തന ഉദ്ഘാടനം മന്ത്രി വീണ ജോർജ്ജും സഹായവിതരണം ആന്റോ ആൻറണി എംപിയും നിർവഹിക്കും. മുൻ എം എൽ എ യും സി പി എം ജില്ലാ സെക്രട്ടറിയുമായ രാജു എബ്രഹാമും കോയിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് പി സുജാതയും ഐ പി സി കുമ്പനാട് സെൻ്റർ സെക്രട്ടറി പാസ്റ്റർ ബ്ലസൻ കുഴിക്കാലയും ആശംസകൾ അറിയിക്കും.

സഭാ നേതാക്കൾ, ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന സഭ അംഗങ്ങൾ എന്നിവരും ഈ സമ്മേളനത്തിൽ പങ്കെടുക്കും. ഹെബ്രോൺ സഭയിൽ ശുശ്രൂഷിച്ച മുൻകാല പാസ്റ്റർമാരെയും സഭയിലെ മുതിർന്ന വിശ്വാസികളെയൂം ആദരിക്കും. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ കുടുംബ സംഗമം നടക്കും.
ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ സുവിശേഷ ജീവകാരുണ്യ പദ്ധതികൾ നടത്തുവാൻ സഭയ്ക്ക് കഴിഞ്ഞതായി ശതാബ്ദി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Sharjah city AG

Comments are closed.