പ്യോംഗ്യാംഗ് : ഇസ്രയേൽ സംഘർഷങ്ങൾ വർദ്ധിപ്പിക്കുകയാണെന്ന് ഉത്തര കൊറിയ. സംഘർഷത്തിൽ ഉത്തര കൊറിയ ഇറാന് പിന്തുണയും പ്രഖ്യാപിച്ചു.
ഇസ്രായേൽ മിഡിൽ ഈസ്റ്റിനെ ഒരു പൂർണ്ണ യുദ്ധത്തിലേക്ക് തള്ളിവിടുകയാണെന്നും ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് ആരോപിച്ചു. അമേരിക്കയുടെയും പാശ്ചാത്യ ലോകത്തിന്റെയും പിന്തുണയുള്ള ഇസ്രയേൽ പശ്ചിമേഷ്യയിലെ സമാധാനത്തിന് ഗണ്യമായ ഭീഷണി ഉയർത്തുന്നുവെന്ന് കിംഗ് ജോംഗ് ഉൻ ഭരണകൂടം വിമർശിച്ചു.

Comments are closed.