Ultimate magazine theme for WordPress.

വേർഡ് ഫെസ്റ്റിൽ അത്ഭുതമായി ഏഴു വയസുകാരി ഇവാനിയ ഏയ്ഞ്ചൽ

തിരുവനന്തപുരം: കൊണ്ണിയൂർ എ.ജി സഭയിൽ ജൂൺ 14 ശനിയാഴ്ച ഇവാനിയ ഏയ്ഞ്ചൽ എന്ന കൊച്ചുമിടുക്കി വാക്യം ചൊല്ലലിൽ അത്ഭുതം സൃഷ്ടിച്ചു. അസംബ്ലീസ് ഓഫ് ഗോഡ് തിരുവനന്തപുരം മേഖലാ കമ്മിറ്റി നേതൃത്വം നല്കിയ ‘വേർഡ് ഫെസ്റ്റി’ലാണ് ഇവാനിയ ഏയ്ഞ്ചൽ വീണ്ടും വിസ്മയമായത്. മുക്കാൽ മണിക്കൂർ സമയം കൊണ്ട് ഏറ്റവും അധികം വാക്യം ചൊല്ലുന്ന കുട്ടിക്കാണ് വേർഡ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം ലഭിക്കുന്നത്.

അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം. ബിഗിനർ, പ്രൈമറി കുട്ടികൾ വാക്യം ചൊല്ലുകയും ജൂനിയർ, ഇൻറർമീഡിയറ്റ്, സീനിയർ കുട്ടികൾ വാക്യം എഴുതുകയുമാണ് വേണ്ടത്‌. ഈ വർഷവും ഏറ്റവും അധികം വാക്യം ചൊല്ലിയത് ഈ ഏഴു വയസുകാരിയാണ്. എല്ലാ വിഭാഗങ്ങൾ നോക്കുമ്പോഴും ഏറ്റവും അധികം വാക്യം മന:പാഠമാക്കി അവതരിപ്പിച്ചത് ഇവാനിയയാണ്. അര മണിക്കൂർ സമയം കൊണ്ടാണ് അഞ്ഞൂറ്റിയഞ്ച് വാക്യം മന:പാഠമായി ചൊല്ലി അത്ഭുതമായത്.

തിരുവനന്തപുരം ഈസ്റ്റ് സെക്ഷനിൽ ചീനിവിളയിൽ പയനിയർ പ്രവർത്തനം നടത്തി ശക്തമായ സഭയ്ക്ക് അടിത്തറയിട്ട പാസ്റ്റർ ആർ.വൈശാഖിൻ്റെ മൂത്തമകളാണ് ഇവാനിയ എഞ്ചൽ. മാതാവ് ജെ.എസ്. ഷൈനിമോൾ. ഇവാനാ ഏഞ്ചൽ എന്ന അനിയത്തിയുമുണ്ട്. മാറാനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

 

വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്

Sharjah city AG

Comments are closed.