ടെഹ്റാൻ ; ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെ വധിക്കാനുള്ള പദ്ധതിയ്‌ക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അംഗീകാരം. ഇറാനിലെ ഭരണകൂടത്തെ മാറ്റുക എന്നതാണ് ഇസ്രായേലിന്റെ ലക്ഷ്യം.
ഖമേനിയുടെ കൊലപാതകം അതിന്റെ ഭാഗമാണെന്നാണ് റിപ്പോർട്ട്.
ഇറാനിയൻ സൈന്യത്തിലെ നിരവധി ഉന്നത കമാൻഡർമാർ ഇതിനകം മരിച്ചിട്ടുണ്ടെന്നും ഇത് ഖമേനിയുടെ സുരക്ഷയെ ദുർബലപ്പെടുത്തിയെന്നുമാണ് നെതന്യാഹു പറയുന്നത്. ഖമേനി തങ്ങളുടെ പരിധിക്ക് പുറത്തല്ലെന്നും ഇസ്രായേൽ പറഞ്ഞു.
സുരക്ഷായോഗത്തിലാണ് തീരുമാനം. .

Comments are closed.