മുള്ളുവിള : മുള്ളുവിള അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ മെയ് 30 മുതൽ ജൂൺ 1 വരെ മുള്ളുവിളയിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടക്കും. പാ. ജോണി പൗലോസ് ഉദ്ഘാടനം നിർവഹിക്കും.
പാ. ജോബിൻ ജി ബി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പാ. കെ എ തോമസ്, പാ. ജോയി പാറയ്ക്കൽ, പാ. കെ എ എബ്രഹാം എന്നിവർ പ്രസംഗിക്കും. എജി മുള്ളുവിള ചർച്ച് ക്വയർ നേത്യത്വം നൽകുന്ന ഗാന ശുശ്രൂഷയിൽ സിസ്റ്റർ വിദ്യ, പാ. റെൻസി മാത്യു, പാ. ശമുവേൽ എന്നിവർ ഗാനങ്ങൾ ആലപിക്കും.
