വത്തിക്കാൻ : നമ്മുടെ കഴിവുകളിലേക്കല്ല നമ്മെ തിരഞ്ഞെടുത്ത കർത്താവിന്റെ കരുണയിലേക്കാണ് നാം നോക്കേണ്ടതെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. മെയ് 25 ഞായറാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ വിശ്വാസികളെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.
നമ്മുടെ വിശ്വാസപ്രയാണത്തിലും ജീവിതവഴികളിലും കർത്താവ് നമ്മെ വിളിക്കുന്നയിടങ്ങളിലെല്ലാം പലപ്പോഴും നാം അപര്യാപ്തരാണെന്ന് നമുക്ക് തോന്നാറുണ്ട്. എന്നാൽ നമ്മുടെ കഴിവുകളിലേക്കല്ല മറിച്ച് പരിശുദ്ധാത്മാവ് നമ്മെ നയിക്കുമെന്നും എല്ലാക്കാര്യങ്ങളും നമ്മെ പഠിപ്പിക്കുമെന്നുമുള്ള ഉറപ്പിൽ നമ്മെ തിരഞ്ഞെടുത്ത കർത്താവിന്റെ കരുണയിലേക്കാണ് നാം നോക്കേണ്ടതെന്ന് സുവിശേഷം നമ്മോട് പറയുന്നു, അദ്ദേഹം പറഞ്ഞു.
